നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചയാളാണ് മേതിൽ ദേവിക. നടൻ മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് ദേവികയുടെ സ്വകാര്യ ജീവിതം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാൻ തുടങ്ങിയത്. അടുത്തിടയിൽ മുകേഷുമായി വേർപിരിയുന്നുവെന്ന വാർത്തയും പുറത്തുവന്നതോടെ മേതിൽ ദേവിക വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി മാറിയിരുന്നു.
ഇപ്പോഴിത മേതിൽ ദേവികയെ കുറിച്ച് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സഫാരി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ദേവികയെ കുറിച്ച് അദ്ദേഹം വാചാലനായത്. ദേവികയുടെ നൃത്തം കണ്ട് ഒരിക്കൽ സിനിമയിലേക്ക് നായികയാവാൻ ക്ഷണിച്ചിരുന്നുവെന്നും, എന്നാൽ അഭിനയം തന്റെ മേഖല അല്ലെന്നും അത് നൃത്തമാണെന്നും പറഞ്ഞ് അവർ ആ അവസരം സ്നേഹപൂർവം നിഷേധിച്ചുവെന്നും ഷിബു ചക്രവർത്തി പറയുന്നു.
‘ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് മേതിൽ ദേവികയെ ആദ്യമായി കാണുന്നത്. ചന്ദനമണി വാതില്‍ എന്ന ഗാനത്തിനൊപ്പം മനോഹരമായി ചുവടുവെച്ചിരുന്നു അന്ന് ദേവിക. ആ വീഡിയോ വൈറലായി മാറിയിരുന്നു. അതിന് ശേഷമായാണ് ദേവികയെ തേടി സിനിമാപ്രവര്‍ത്തകരെത്തിയത്.ആന്റോ ജോസഫും മേതില്‍ ദേവികയോട് സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ആ അവസരം ദേവിക സ്വീകരിച്ചിരുന്നില്ല. മുന്‍പ് അദ്ദേഹം എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് ദേവികയോടും ചോദിച്ചത്. നായികാവേഷത്തിലായിരുന്നു ദേവികയെ പരിഗണിച്ചത്. അതേക്കുറിച്ച് ഞാനും ചോദിച്ചുവെങ്കിലും അഭിനയമല്ല തന്റെ മേഖലയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ദേവിക. നൃത്തമാണ് തന്റെ മേഖലയെന്ന് പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തയാളാണ് അവര്‍’, ഷിബു ചക്രവർത്തി പറഞ്ഞു.
Post Your Comments