BollywoodCinemaGeneralKollywoodLatest NewsNEWSSocial Media

ഷാരൂഖാന്റെ നായികയായി നയൻ‌താര: അറ്റ്ലി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

അറ്റ്ലിയുടെ ആദ്യം ബോളിവുഡ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്

സംവിധായകൻ അറ്റ്ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണം പൂനെയില്‍ ആരംഭിച്ചു. ചിത്രത്തിൽ നയൻതാരയാണ് നായിക. ഷൂട്ടിങ്ങിനായി പൂനെയില്‍ എത്തിയ നയന്‍താരയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുകയെന്നാണ് വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

2018 ക്രിസ്‍മസിന് പ്രദര്‍ശനത്തിനെത്തിയ ‘സീറോ’യ്ക്കു ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്‍റെ ‘പത്താന്‍’ ആണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം തമിഴ് ക്രൈം ത്രില്ലര്‍ ചിത്രം ‘നെട്രിക്കണ്‍’ ആണ് നയന്‍താരയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം.

shortlink

Related Articles

Post Your Comments


Back to top button