
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തമന്ന പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സാരിയിലാണ് ഇത്തവണ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസൈനർ അമിത് അഗർവാൾ ആണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള പ്രീ സ്റ്റിച്ചഡ് ഫ്ലീറ്റ് സാരിയാണിത്. മെറ്റാലിക് ടേപ് ബോഡീസ് ആണ് സാരിയുടെ മറ്റൊരു സവിശേഷത.
62,500 രൂപയാണ് സാരിയുടെ വില. ബോൾഡ് മേക്കപ്പും മിനിമൽ ആക്സസറികളുമായാണു തമന്ന ഒരുങ്ങിയത്. താരത്തിന്റെ ഈ വേറിട്ട ലുക്ക് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയെടുത്തു.
https://www.instagram.com/p/CS_tP-RB-34/?utm_source=ig_embed&utm_campaign=loading
Post Your Comments