പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടി തന്നുവിട്ട സമ്മാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ഏൽപ്പിച്ച് നടൻ സുരേഷ് ഗോപി. പത്തനാപുരം ഗാന്ധിഭവന് സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്മി എന്ന പെണ്‍കുട്ടി താന്‍ നട്ടുവളര്‍ത്തിയ പേര വൃക്ഷത്തൈ പ്രധാനമന്ത്രി ഏൽപ്പിക്കണമെന്ന് പറഞ്ഞ് സുരേഷ് ഗോപിക്ക് നല്‍കിയത്. ഇപ്പോഴിതാ പെൺകുട്ടിയുടെ ആഗ്രഹം നിറവേറ്റിയ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ വാക്കുകൾ:
‘പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്മി നല്കിയ പേരത്തൈ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
പത്തനാപുരത്തു നിന്ന് ഒരു കുഞ്ഞു മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം’, സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/ActorSureshGopi/posts/2133675513441721?__cft__[0]=AZXkjbUY66POpVzpI9r1AN0e6Waw_-y9qoQQuija_HAVFIIrF0R-I-2mCsglQzTHRPQMpGaoFjljaNRjNKuoS7zuHMrkV3JfRdU9HVRENw_gbipGR-YykRN4LmulOxMRrfmcS7MyZlk2_tOC06XWS9FS&__tn__=%2CO%2CP-R
Post Your Comments