വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും പിന്മാറിയ സംവിധായകൻ ആഷിക് അബുവിനെയും നടൻ പൃഥ്വിരാജിനേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രോൾ രൂപത്തിലുളള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.
‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?’.–മഹേഷിന്റെ പ്രതികാരത്തിൽ നിന്നുളള ചിത്രം പങ്കുവച്ച് ശ്രീജിത്ത് കുറിച്ചു.
https://www.facebook.com/panickar.sreejith/posts/4409766645710043
നേരത്തെ വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ പൃഥ്വിയെയും ആഷിക്കിനെയും പരിഹസിച്ച് ടി. സിദ്ദിഖ് ഉൾപ്പടെയുള്ള രാഷ്ട്രീയനേതാക്കളും രംഗത്തുവന്നിരുന്നു.
Post Your Comments