CinemaGeneralLatest NewsMollywoodMovie GossipsNEWS

പല ടൈറ്റിലും പ്രചരിപ്പിക്കുന്നുണ്ട്, അതിന് ഞാൻ ഉത്തരവാദിയല്ല: ‘സിബിഐ 5’, പേര് തീരുമാനിച്ചിട്ടില്ലെന്ന് എസ്എൻ സ്വാമി

തന്റെ ഇതുവരെയുള്ള എഴുത്തില്‍, ഏറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ സി ബി ഐ സീസണ്‍ 5 ന്റേതാണ് എന്ന് എസ് എന്‍ സ്വാമി

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി- എസ്എൻ സ്വാമി-കെ മധു കൂട്ട്കെട്ട് സിബിഐ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം സിനിമയെ കുറിച്ച് അണിയറക്കാർ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലെങ്കിലും, നിരവധി ഊഹാപോഹങ്ങൾ സിനിമയെ കുറിച്ച് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യജ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് എസ്എൻ സ്വാമി. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തന്റെ ഇതുവരെയുള്ള എഴുത്തില്‍, ഏറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ സി ബി ഐ സീസണ്‍ 5 ന്റേതാണ് എന്ന് എസ് എന്‍ സ്വാമി പറയുന്നു. സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നുണ്ട്. അതിന് ഞാന്‍ ഉത്തരവാദിയല്ല. ഔദ്യോഗികമായി സിനിമയുടെ പേര് അറിയിക്കുന്നയിരിക്കും.

ഇതിന്റെ ക്ലൈമാക്‌സിന് വേണ്ടിയാണ് ഒരുപാട് സമയമെടുത്തത്. ഇതുവരെ ഉള്ള സി ബി ഐ ക്ലൈമാകിസില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നതാണ്. സാധാരണ ഒരു കണ്‍വെന്‍ഷല്‍ ക്ലൈമാക്‌സ് അല്ല ചിത്രത്തിന്റേത്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന് തന്നെയാണ് എന്റെ വിശ്വാസം’, എസ് എൻ സ്വാമി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button