സംവിധായകന് ആഷിക്ക് അബുവും പൃഥ്വിരാജും വാരിയന്കുന്നന് സിനിമയില്‍ നിന്ന് പിന്മാറിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ താൻ തീരുമാനിച്ച ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിന്മാറില്ല എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് പിടി കുഞ്ഞുമുഹമ്മദ്. 1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കിയാണ് പിടി കുഞ്ഞുമുഹമ്മദ് സിനിമ ചെയ്യുന്നത്.
താന്‍ സിനിമ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപനം നടത്തിയത്. അതിനാല്‍ സിനിമ തീര്‍ച്ചയായും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടർ ടീവി റിപ്പോർട്ട് ചെയ്തു.
സിനിമയുടെ സ്ക്രിപ്പിറ്റ് പൂര്‍ണ്ണമായും പൂര്‍ത്തിയായി കഴിഞ്ഞു. ഒരു വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായതിനാല്‍ നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കില്ല. കൊവിഡ് വ്യാപനം കുറഞ്ഞാല്‍ ഷൂട്ട് ആരംഭിക്കും. സിനിമ ചെയ്യുക എന്നത് തന്റെ കര്‍മ്മമാണ്. അതിന്റെ പേരില്‍ എന്ത് പ്രശ്നം വന്നാലും നേരിടുമെന്നും പി ടി കുഞ്ഞമുഹമ്മദ് പറഞ്ഞു.
Post Your Comments