GeneralLatest NewsMollywoodNEWSSocial Media

അവനുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത ഒരു കൂടിച്ചേരലും ഞങ്ങൾക്കില്ല: സുഹൃത്തിനെ കുറിച്ച് ഇർഷാദ് അലി

സുഹൃദ് ബന്ധങ്ങളെ കുറിച്ച് നടൻ ഇർഷാദ് അലി

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഇർഷാദ് അലി. അടുത്തിടയിലാണ് അദ്ദേഹത്തിന് മുരളിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചത്. ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച ഇർഷാദ് ഇന്ന് മികച്ച കഥാപാത്രങ്ങളായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ഇപ്പോഴിതാ തനിക്ക് പുരസ്‌കാരം ലഭിച്ചത് ആഘോഷമാക്കുകയാണ് സുഹൃത്തുക്കൾ എന്ന് പറയുകയാണ് ഇർഷാദ്.

തന്റെ അഭിനയ ജീവിതത്തേക്കാൾ നീളമുണ്ട്‌ ഈ സൗഹൃദത്തിന് എന്ന് ഇർഷാദ് പറയുന്നു. താൻ സിനിമ സ്വപ്നം കണ്ടിരുന്നത് ഇവരുടെ കൂടെ നടന്നാണ് എന്നും. അതുകൊണ്ട് തന്നെ എന്നെ ഏറ്റവും അടുത്തറിയുന്നവർ ഇവർ തന്നെയാണെന്നും സുഹൃത്തുക്കളുടെ ചിത്രം പങ്കുവെച്ച് ഇർഷാദ് കുറിച്ചു. അതോടൊപ്പം തങ്ങൾക്ക് നഷ്‌ടമായ സുഹൃത്തിനെ കുറിച്ചും ഇർഷാദ് പറയുന്നു.

ഇർഷാദ് അലിയുടെ വാക്കുകൾ:

ഈ സൗഹൃദത്തിന് എന്റെ അഭിനയ ജീവിതത്തേക്കാൾ നീളമുണ്ട്, ആഴമുണ്ട്. ഞാൻ സിനിമസ്വപ്നം കണ്ടിരുന്നത് ഇവരുടെ കൂടെ നടന്നാണ്.
അതുകൊണ്ട് തന്നെ എന്നെ ഏറ്റവും അടുത്തറിയുന്നവർ ഇവർ തന്നെയാണ്. ഇന്നും എന്റെ ഏറ്റവും അടുത്ത് ചേർന്ന് നിൽക്കുന്നവരും ഇവർ തന്നെയാണ്. കുറച്ചു കാലമായി ഇങ്ങനെയൊരു കൂടിച്ചേരൽ നടന്നിട്ട്. പ്രിയപ്പെട്ടവരെ ഒറ്റക്കും തെറ്റക്കും കാണാറുണ്ട്. എന്നാൽ കോവിഡ് കാലത്തിൽ എല്ലാരും കൂടെ കൂടിച്ചേരൽ നടക്കാറുണ്ടായിരുന്നില്ല. സെപ്തംബർ ഒന്നിലെ കൂടിച്ചേരൽ അവ സ്മരണീയമാകുന്നത് അതുകൊണ്ട് മാത്രമല്ല. പ്രിയപ്പെട്ടവർ എൻ്റെ അവാർഡ് ലബ്ധിയിലും കാൽ നൂറ്റാണ്ടു കാല സിനിമാ ജീവിതത്തിലും സന്തോഷിച്ച് എനിക്ക് നൽകിയ സ്നേഹോഷ്മളതകൊണ്ടു കൂടിയാണ്.

അത് കേരളത്തിൻ്റെ മുഴുവൻ സിനിമാപ്രേമികളുടെയും ആദരമായി ഞാനെടുക്കുന്നു. ഇതിൽ ഒരാളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഉള്ളിൽ ജീവിച്ചിരിക്കുന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട സുബിയെ. അവനുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത ഒരു കൂടിച്ചേരലും ഞങ്ങൾക്കില്ല. എല്ലാവരോടും നിറഞ്ഞ സ്നേഹം എന്നുമായിരുന്നു ഇർഷാദ് അലി കുറിച്ചത്.

https://www.facebook.com/ActorIrshadAli/posts/385961829571107?__cft__[0]=AZUhK5ayQI-i7BzMUk-6q5R60_TEyWjI5UNgM4zEmBBJC3ML3fDRtiger3K1YXtMHYJJlCwK1Fn6Ho_D1akbd9RRgBVGr7RiKJTSDL-WE24lvvszBb_IE0aRqp5lLM0ft7OhxvBTTmeJ207uZ3hObp6S&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments


Back to top button