GeneralLatest NewsMollywoodNEWSSocial MediaTV Shows

ഈ പറയുന്നവരുടെ വീട്ടിൽ എല്ലാം സീരിയലുകൾ ഓടുന്നുണ്ടാവും: ജഡ്ജ് ചെയ്യാനാണ് വിളിച്ചത്, അല്ലാതെ നിലവാരം പരിശോധിക്കാനല്ല

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കാത്തതിൽ പ്രതിഷേധവുമായി ഹരീഷ് പേരടി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിന് പുരസ്‌കാരം നല്‍കാത്തതിൽ പ്രതിഷേധം അറിയിച്ച് നടൻ ഹരീഷ് പേരടി. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഹരീഷ് പറയുന്നു. ഈ പറഞ്ഞവരുടെ എല്ലാം വീടുകളിൽ വൈകുന്നേരം ചെന്നാല്‍ സീരിയലുകള്‍ ഓടികൊണ്ടിരിക്കുകയായിരിക്കും എന്നും ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത് എന്നും ഹരീഷ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകൾ:

ഈ നില്‍ക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7 മണി മുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടികൊണ്ടിരിക്കുകയായിരിക്കും… അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകള്‍ കണ്ടു കൊണ്ടിരിക്കുകയായിരിക്കും… ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്.. നിങ്ങളുടെ മുന്നില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്… അല്ലാതെ നിലവാരം പരിശോധിക്കാനല്ല…

അതിന് വേറെ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും… പറഞ്ഞ പണിയെടുത്താല്‍ പോരെ… അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ കഥകള്‍ക്കും സിനിമകള്‍ക്കും ഭയങ്കര നിലവാരമല്ലെ?.. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം പീഡനങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്… കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ?..

കേരളത്തിലെ കഥകള്‍ വിലയിരുത്തുമ്പോള്‍ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോ?.. എന്ന് നോക്കിയിട്ടലല്ലോ നിങ്ങള്‍ക്കൊന്നും പലപ്പോഴായി അവാര്‍ഡുകള്‍ തന്നത്… പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പി.ടി. ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല… അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണർക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയുമില്ല…

എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്… ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്… എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്… സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുമുണ്ട്… ഇതൊക്കെ വെറും ജാഡ.. അത്രയേയുള്ളൂ.

കലാമൂല്യമുള്ളത് ഒന്നുമില്ല, അതിനാല്‍ മികച്ച സീരിയലിനും മികച്ച രണ്ടാമത്തെ സീരിയലിനും അവാര്‍ഡില്ല എന്നാണ് ജൂറി പ്രഖ്യാപിച്ചത്. സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ ജൂറി ആശങ്കയും രേഖപ്പെടുത്തിയിരുന്നു.

https://www.facebook.com/hareesh.peradi.98/posts/1050371388836543?__cft__[0]=AZX1A4dmivRyxVwqm2LoCVW7oEIlTH1WkLMQS8uYO7j6hP0NpXa9ZWuc5PJCraakkdHElb1c7QsIuyCPfQFhFiToriZYn3PxLh1w-njaZtLSWgSn1rKGsnr25GXkZ-t6A34&__tn__=%2CO%2CP-R

 

shortlink

Related Articles

Post Your Comments


Back to top button