സീരിയലിലൂടെയും സിനിമയുടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. ഇപ്പോഴിതാ ആർക്കും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദേവിചന്ദന. താനും നടൻ ഫഹദ് ഫാസിലും സ്കൂളിൽ ഒരേ ക്ലാസിൽ പഠിച്ചവരായിരുന്നു എന്നാണ് ദേവി ചന്ദന വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ആർക്കും അറിയില്ല എന്നും പറഞ്ഞാൽ തള്ളാണ് എന്ന് പറയുമെന്നും ദേവിചന്ദന പറയുന്നു.
‘സിനിമയിൽ എത്തും മുൻപേ തന്നെ എനിക്ക് ഫാസിൽ സാറിനെ നേരത്തെ അറിയാം. കാരണം സാറിന്റെ മകൻ ഫഹദും ഞാനും ക്ലാസ്മേറ്റ്സായിരുന്നു. ഇത് പലർക്കും അറിയില്ല. ഇതിപ്പോൾ കേട്ടാൽ ആളുകൾ പറയും തള്ളുവാണെന്ന് പക്ഷെ അല്ല ഒരുമിച്ചു പഠിച്ചവർ ആണ്. ഫഹദ് കുറച്ചുനാളേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം ഫഹദ് ബോർഡിങ്ങിലേക്ക് പോയി. പക്ഷേ ഉണ്ടായിരുന്ന അത്രയും നാൾ ഒരേ ക്ലാസിൽ ആണ് പഠിച്ചത്’, ദേവിചന്ദന പറഞ്ഞു.
Post Your Comments