GeneralLatest NewsNEWSTollywood

മയക്കുമരുന്ന് ഇടപാടിനായി പണം തട്ടിപ്പ്: ചാര്‍മി കൗറിനെ ചോദ്യം ചെയ്തു

നേരത്തെ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു

ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനായി പണം തട്ടിപ്പു നടത്തിയ കേസില്‍ നടി ചാര്‍മി കൗറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നു രാവിലെയാണ് ചാര്‍മി ചോദ്യം ചെയ്യലിനായി എത്തിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

തെലുങ്ക് സിനിമാ രംഗത്തെ പത്തു പേര്‍ക്കാണ് ഇഡി ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിട്ടുള്ളത്. രാകുല്‍ പ്രീത് സിങ്, റാണാ ദഗ്ഗുബാട്ടി, രവി തേജ, നവദീപ്, മുമത് ഖാന്‍ എന്നിവര്‍ക്കും കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button