
നടനും ബിഗ് ബോസ് താരവുമായ സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.
ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാർത്ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശർമ്മ കെ ദുൽഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3’യിൽ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാർഥ് ആയിരുന്നു.
Post Your Comments