മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും വച്ച് സിനിമ ചെയ്തിട്ടുള്ള വിംഎം വിനു സൂപ്പര്‍ താരം മമ്മൂട്ടി തനിക്ക് നല്കുന്ന രണ്ടു ഉപദേശങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. നേരില്‍ കാണുമ്പോള്‍ മമ്മൂട്ടി തന്നോട് പറയുന്ന ആ രണ്ടു കാര്യങ്ങള്‍ തനിക്ക് ഇതുവരെ പാലിക്കാന്‍ പറ്റിയിട്ടില്ലെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വിഎം വിനു വ്യക്തമാക്കുന്നു.
വിഎം വിനുവിന്റെ വാക്കുകള്‍
‘മമ്മുക്കയുമായി എനിക്ക് നാല് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു അതൊരു ഭാഗ്യമാണ്. കാണുമ്പോഴൊക്കെ അദ്ദേഹം എന്നോട് എപ്പോഴും പറയുന്നത് രണ്ടു കാര്യങ്ങളാണ്. ‘നീ സ്ക്രിപ്റ്റ് എഴുതണം’, മറ്റൊന്ന് അഭിനയത്തെക്കുറിച്ചാണ്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കണമെന്ന് പറയും, ഞാന്‍ വിളിക്കാം എന്നൊക്കെ മമ്മുക്ക പറയും അത് കേള്‍ക്കാന്‍ രസമാണ്. മമ്മുക്ക അങ്ങനെ വിളിച്ചിട്ടുണ്ട്, പക്ഷേ സുഖമില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ മുങ്ങി നടന്നു. മമ്മുക്ക പറഞ്ഞ രണ്ടു കാര്യങ്ങളും ഞാന്‍ അനുസരിച്ചിട്ടില്ല. അതിന്റെതായ കുഴപ്പങ്ങളും ഉണ്ട്. ഇപ്പോഴത്തെ സംവിധായകരൊക്കെ വലിയ നടന്മാര് അല്ലെ. രണ്‍ജി പണിക്കരെയൊക്കെ പുതിയ തലമുറ കാണുന്നത് സംവിധായകനോ തിരക്കഥാകൃത്തോ ആയിട്ടല്ല നടനായിട്ടു തന്നെയാണ്’.
Post Your Comments