മുംബൈ: അന്തരിച്ച പ്രമുഖ നടന് ദിലീപ് കുമാറിന്റെ ഭാര്യയും നടിയുമായ സൈറ ബാനു ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് സൈറ ബാനുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നടിയിപ്പോള്‍ എന്നാണ് റിപ്പോർട്ടുകൾ.
ദിലീപ് കുമാറിന്റെ വിയോഗം സൈറ ബാനുവിനെ ഏറെ തളര്‍ത്തിയിരുന്നു. ജീവിക്കാനുള്ള തന്റെ കാരണത്തെ ദൈവം തട്ടിയെടുത്തെന്നാണ് ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ച് സൈറ പറഞ്ഞത്. അദ്ദേഹമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും സൈറ പറഞ്ഞിരുന്നു.
1961ല്‍ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറയുടെ അരങ്ങേറ്റം. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. ഒരുപാട് പ്രായ വ്യത്യാസമുള്ള ഇരുവരുടെയും വിവാഹം അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Post Your Comments