AwardsGeneralKeralaLatest NewsMollywoodNEWSTV Shows

സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു: മികച്ച നടി അശ്വതി ശ്രീകാന്ത്

ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്

തിരുവനന്തപുരം: ഇരുപത്തി ഒൻപതാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ 2020 പ്രഖ്യാപിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്കാരം അശ്വതി ശ്രീകാന്തിനും, മികച്ച നടനുള്ള പുരസ്‌കാരം ശിവജി ഗുരുവായൂരിനും ലഭിച്ചു.

ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്. ‘കഥയറിയാതെ’ എന്ന പരമ്പരയിലെ പ്രകടനത്തിനാണ് ശിവജി ഗുരുവായൂർ അവാർഡിന് അർഹനായിരിക്കുന്നത്.

മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്.

അതേസമയം മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലിനും ഇത്തവണ പുരസ്കാരമില്ല. കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൂറി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുവെന്നും ജൂറി വ്യക്തമാക്കി. കുട്ടികള്‍ക്കുവേണ്ടിയുള്ള ഹ്രസ്വചിത്രവിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല എന്നത് ഖേദകരമാണെന്നും ജൂറി വ്യക്തമാക്കി.

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ :

കഥാ വിഭാഗം

മികച്ച നടി- അശ്വതി ശ്രീകാന്ത് (ചക്കപ്പഴം)
മികച്ച നടൻ – ശിവജി ഗുരുവായൂർ ( കഥയറിയാതെ)
മികച്ച രണ്ടാമത്തെ നടി- ശാലു കുര്യൻ (അക്ഷരത്തെറ്റ്)
മികച്ച രണ്ടാമത്തെ നടൻ- റാഫി (ചക്കപ്പഴം)
മികച്ച ഹാസ്യപരിപാടി- മറിമായം
മികച്ച ബാലതാരം- ഗൗരി മീനാക്ഷി (ഒരിതൾ)
മികച്ച ടെലിഫിലിം- കള്ളൻ മറുത
മികച്ച കഥാകൃത്ത്- അർജുൻ കെ (കള്ളൻ മറുത)
മികച്ച ബാലതാരം- ഗൗരി മീനാക്ഷി
മികച്ച ഛായാഗ്രാഹകൻ- ശരൺ ശശിധരൻ (കള്ളൻ മറുത)
മികച്ച ടിവി ഷോ- റെഡ് കാർപെറ്റ് (അമൃത)
മികച്ച ഹാസ്യാഭിനേതാവ്- രശ്മി ആർ (കോമഡി മാസ്റ്റേഴ്സ്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- മീര

കഥേതര വിഭാഗം

മികച്ച അവതരണം- രാജശ്രീ വാര്യർ ( സൗമ്യം, ശ്രീത്വം, ഭാവദ്വയം), ബാബു രാമചന്ദ്രൻ (വല്ലാത്തൊരു കഥ)

മികച്ച അവതാരകൻ/ഇന്റർവ്യൂവർ- കെ ആർ ഗോപീകൃഷ്ണൻ
മികച്ച വാർത്താ അവതാരക- രേണുജ എൻ ജി (ന്യൂസ് 18)
മികച്ച കമന്റേറ്റർ- സി അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ)
മികച്ച ഡോക്യുമെന്ററി- നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസി
മികച്ച ന്യൂസ് ക്യാമറാമാൻ- ജെയ്ജി മാത്യു
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്- മുഹമ്മദ് അസ്‌ലം (മീഡിയ വൺ)
മികച്ച ടിവി ഷോ (കറന്റ് അഫയേഴ്സ്)- സ്പെഷൽ കറസ്‌പോണ്ടന്റ് (അപർണ്ണ കുറുപ്പ്), ന്യൂസ് 18 കേരളം

മികച്ച കുട്ടികളുടെ പരിപാടി- ഫസ്റ്റ്ബെൽ, കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് ബി എസ് രതീഷ് തയ്യാറാക്കിയ പരിപാടി

shortlink

Related Articles

Post Your Comments


Back to top button