കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ശ്രീജിത്ത് രവി. മലയാളി നിർമ്മാതാക്കളും സംവിധായകനും ചേർന്ന് ഒരുക്കുന്ന ‘ഹാപ്പിലി മാരീഡ്’ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് രവിയുടെ അരങ്ങേറ്റം. വില്ലൻ വേഷമാണ് ശ്രീജിത്ത് രവിയുടേത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
തെന്നിന്ത്യയിലെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് നടനായി മാറിക്കൊണ്ടിരിക്കുന്ന പൃഥ്വി അമ്പാറാണ് ചിത്രത്തിലെ നായകൻ. പൃഥ്വി അംബാർ കാസർഗോഡ്കാരനായ മലയാളി കൂടിയാണ്.
മലയാളികളായ അരുൺ കുമാർ എം., സാബു അലോഷ്യസ് എന്നിവർ ഒരുമിച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൻവിത കാമത്ത്, ധർമ്മണ്ണ, സഹാന ഗൗഡ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
വിവാഹശേഷം സന്തോഷകരമായി ജീവിക്കുന്ന ദമ്പതികൾക്കിടയിലേക്ക് ഒരു യുവതി കടന്നുവരുന്നതോടെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഏറെയും മലയാളികളാണ്. ചായാഗ്രഹണം: ജിതിൻ ദാസ്, എഡിറ്റർ: വിനയൻ എം.ജെ., സംഗീതം: നോബിൻ പോൾ, ആർട്ട്: ജിതിൻ ദാസ്, കോസ്റ്റ്യൂം: നയന ശ്രീകാന്ത്. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. ബാംഗ്ലൂർ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ.
Post Your Comments