ചെന്നൈ: വിശാല്‍ നയകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിശാല്‍32 എന്ന താൽകാലിക പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെലുങ്ക്- തമിഴ് താരം സുനൈനയാണ് നായിക. നേരത്തെ ഇരുവരും സമർ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സുനൈന വിശാലിന്റെ നായികയായി അഭിനയിക്കുന്നത്.
തന്റെ കരിയറിലെ സുപ്രധാന ചിത്രമായിരിക്കും ഇതെന്നാണ് നായിക സുനൈന പറഞ്ഞത്. തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കള്‍, രമണയും നന്ദയും ചേര്‍ന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ എ വിനോദ് കുമാറാണ് രചനയും സംവിധാനവും.
ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അണിയറക്കാര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏറെ വൈകാരികമായ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും വിശാല്‍32 എന്നാണ് സൂചന.
ബാലസുബ്രമണ്യം ഛായഗ്രഹണവും , സാം. സി. എസ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിശാല്‍ 32 ന്റെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുന്നു.
Post Your Comments