BollywoodCinemaGeneralIndian CinemaLatest NewsNEWSSocial Media

ഏറ്റവും കൂടുതൽ പേർ കണ്ട ഇന്ത്യൻ സിനിമ? പേര് പുറത്തുവിട്ട് ആമസോൺ പ്രൈം

കോവിഡ് കാലത്ത് സിനിമ മേഖലയെ പിടിച്ചു നിർത്തിയത് ഒടിടി പ്ലാറ്റ്ഫോമുകളാണ്. നിരവധി ചിത്രങ്ങളാണ് രണ്ടു വർഷ കാലയളവിൽ ഒടിടിയിലൂടെ റിലീസിനെത്തിയത്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം ഏതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൈം വീഡിയോ.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി അടുത്തിടെ പ്രൈമിലൂടെ എത്തിയ ബോളിവുഡ് ചിത്രം ‘ഷേര്‍ഷാ’യാണ് പ്രൈം വീഡിയോയിലെ നമ്പര്‍ വണ്‍ ചിത്രം.

ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രം 4100ല്‍ അധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ട്രീം ചെയ്‍തെന്ന് പ്രൈം വീഡിയോ അറിയിക്കുന്നു. 210ലേറെ രാജ്യങ്ങളിലും ചിത്രം ലഭ്യമായിരുന്നു. ഐഎംഡിബിയിലെ എക്കാലത്തെയും ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടികയിലും ഷേര്‍ഷാ ഇടംപിടിച്ചിട്ടുണ്ട്. 8.9 ആണ് ഐഎംഡിബിയില്‍ നേടിയിരിക്കുന്ന റേറ്റിംഗ്.

ചിത്രത്തിന്‍റെ ജനപ്രീതിയില്‍ നിര്‍ണ്ണായകമായ ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് സിദ്ധാര്‍ഥ് മല്‍ഹോത്ര അടക്കമുള്ള അണിയറക്കാര്‍ നന്ദി അറിയിച്ചിട്ടുണ്ട്. വിഷ്‍ണുവര്‍ദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button