GeneralLatest NewsMollywoodNEWSWOODs

ദിലീപ് ചിത്രത്തിനുവേണ്ടി നൗഷാദിന് നഷ്ടമായത് 14 കോടി രൂപ: ശാന്തിവിള ദിനേശ്

സ്പാനിഷ് മസാല വിദേശത്തൊക്കെ പോയി ആര്‍ഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നു.

സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ വിയോഗ വേദനയിലാണ് സുഹൃത്തുക്കൾ. കഴിഞ്ഞ ഒരു മാസത്തോളമായി ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. ഇപ്പോഴിതാ നൗഷാദിനെകുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

ലാല്‍ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ സ്പാനിഷ് മസാല നൗഷാദിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് സംവിധായകന്‍ പറയുന്നു. ‘നൗഷാദേ…നന്ദികെട്ടവരോട് പൊറുത്തേക്ക് ..’ എന്ന പേരിൽ തന്റെ യുടൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം സംവിധായകൻ വെളിപ്പെടുത്തിയത്.

read also: ദിലീപ് കുമാറിന്റെ ഭാര്യയും നടിയുമായ സൈറ ബാനു ആശുപത്രിയില്‍

‘സ്പാനിഷ് മസാല വിദേശത്തൊക്കെ പോയി ആര്‍ഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാല്‍ ലാല്‍ജോസിന്റെയും ദിലീപിന്റെയും കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റിച്ച്‌ ദയനീയ പരാജമായി ആ സിനിമ മാറി. അവിടം മുതലാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്. അദ്ദേഹം പതിയെ സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് പോയത്.’- ശാന്തിവിള ദിനേഷ് പറഞ്ഞു.

‘ഒരു ആവറേജ് ചിത്രമായി സ്പാനിഷ് മസാലയെ കുറിച്ച്‌ അഭിപ്രായങ്ങള്‍ വന്നു. അതേസമയം 14 കോടി രൂപ മുടക്കിയാണ് നൗഷാദ് ലാല്‍ജോസിന്‌റെ സ്പാനിഷ് മസാല നിര്‍മ്മിച്ചത്. എന്നാല്‍ ആ ചിത്രം ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. ലാല്‍ജോസിന്‌റെ മറ്റ് സിനിമകള്‍ പോലെ സ്പാനിഷ് മസാല വന്നില്ലേ എന്ന് ഞാന്‍ നൗഷാദിനോട് ചോദിച്ചിരുന്നു. മറ്റ് സിനിമകളൊന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ 14 കോടി പോയെന്നായിരുന്നു നൗഷാദിന്റെ മറുപടി. സിനിമാ മേഖലയില്‍ ഒരുപാട് പേര്‍ നൗഷാദിന്റെ സഹായം സ്വീകരിച്ചവരുണ്ട്. ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുമ്ബോഴും നൗഷാദ് എപ്പോഴും ചിരിച്ച്‌ കൊണ്ടായിരുന്നു നിന്നത്.’- സംവിധായകൻ പറയുന്നു

‘അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്ക് തന്നെ അതായിരുന്നു, അതേസമയം നൗഷാദ് നിര്‍മ്മിച്ച കാഴ്ച എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സംവിധായകന്‍ ബ്ലെസിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു കാഴ്ച.’-സംവിധായകൻ പറഞ്ഞു

കാഴ്‌ച കൂടാതെ മമ്മൂട്ടിയുടെ ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളും ദിലീപ് നായകനായ ലയണും നൗഷാദ് നിർമ്മിച്ചവയാണ്.

shortlink

Related Articles

Post Your Comments


Back to top button