ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമാണ് ‘നോ ടൈം ടു ഡൈ’. ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രവും ഡാനിയല്‍ ക്രെയ്ഗ് ബോണ്ട് വേഷത്തിലെത്തുന്ന അഞ്ചാം ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ്. 2.23 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുതിയ ട്രെയ്ലര്.
കാരി ജോജി ഫുക്കുനാഗയാണ് സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. 250 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്നതിനെ തുടർന്ന് ഡയറക്റ്റ് ഒടിടി സാധ്യതകള്‍ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് എത്തുക. സെപ്റ്റംബര്‍ 30 ആണ് പുതിയ റിലീസ് തീയതി.
Post Your Comments