GeneralLatest NewsMollywoodNEWS

വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്ന പേടിയുണ്ടായിരുന്നു, എന്നാൽ ഭയങ്കര പ്രശ്നം നാട്ടുകാര്‍ക്കായിരുന്നു: ഗോപിക

താനൊരു നോര്‍മല്‍ ഫോട്ടോ ഇട്ടപ്പോള്‍ അതിന് വന്ന ഒരു കമന്റ് വളരെ മോശമായിരുന്നു

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക രമേശ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക ഫോട്ടോകൾ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ​ഗ്ലാമറസ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോളിതാ ആ ഫോട്ടോഷൂട്ടിനെക്കുറിച്ച്‌ തുറന്നു പറയുകയാണ് ​ഗോപിക.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ‘തന്റെ ജൂനിയേഴ്സിന്റെ ഗാര്‍മെന്റ് ഫോട്ടോഷൂട്ടായിരുന്നു അത്. അവരുടെ പ്രൊഡക്ടിന് വേണ്ടി ചെയ്തത്. അവരുടെ സീനിയറായ താന്‍ ഒരു സഹായം എന്ന നിലയിലാണ് ഫോട്ടോഷൂട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആ ഫോട്ടോകള്‍ പങ്കുവെയ്ക്കാന്‍ പേടിയായിരുന്നു. ഇതെങ്ങനെ ആളുകള്‍ എടുക്കുമെന്നോ എങ്ങനെ തന്നെ ബാധിക്കുമെന്നോ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഇത് പോസ്റ്റു ചെയ്യണോ എന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യണമെന്ന് തന്നെയായിരുന്നു അവരും പറഞ്ഞത്. അത് മാത്രമാണ് കാര്യം. വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പാരൻസിന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവര്‍ക്ക് തന്റെ ലിമിറ്റ്സ് അറിയാം. എത്ര എക്സ്റ്റന്റ് വരെ താന്‍ പോകുമെന്നും അവര്‍ക്ക് അറിയാം.’

read also: താന്‍ ഇതുവരെ മകളുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല: രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ

‘പക്ഷേ നാട്ടുകാര്‍ക്ക് ഭയങ്കര പ്രശ്നമാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടപ്പോള്‍ താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല കമന്റ്സ് വന്നു. തണ്ണീര്‍മത്തനില്‍ നിന്നുള്ള ഈ ട്രാന്‍സിഷന്‍ കണ്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പിന്നെ നമ്മള്‍ എന്തിട്ടാലും നെഗറ്റീവ് കമന്റ്സ് വരും. താനൊരു നോര്‍മല്‍ ഫോട്ടോ ഇട്ടപ്പോള്‍ അതിന് വന്ന ഒരു കമന്റ് വളരെ മോശമായിരുന്നു’- താരം പറയുന്നു

shortlink

Post Your Comments


Back to top button