GeneralLatest NewsMollywoodNEWSSocial Media

കുഞ്ഞു പിറന്നതിനു പിന്നാലെ അവാർഡും: സന്തോഷം പങ്കുവെച്ച് അശ്വതി

ഇന്നലെയാണ് അശ്വതിക്ക് പെൺകുഞ്ഞ് ജനിച്ചത്

കുഞ്ഞു പിറന്നതിനു പിന്നാലെ തന്നെ തേടിയെത്തിയ പുതിയ സന്തോഷം പങ്കുവെച്ച് പ്രേഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ഇത്തവണ അശ്വതിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അശ്വതിയും കുടുംബവും.

‘എന്റെ സന്തോഷദിനങ്ങളിലേക്ക് ഒരു സന്തോഷം കൂടെ. എന്റെ പ്രേക്ഷകർക്കും പ്രിയപ്പെട്ട ചക്കപ്പഴം കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ സംവിധായകൻ ഉണ്ണികൃഷ്ണൻ സാറിനും നന്ദി,’ എന്നാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചുകൊണ്ട് അശ്വതി കുറിച്ചത്.

https://www.instagram.com/p/CTRhuZSsyqM/?utm_source=ig_web_copy_link

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയിലെ അഭിനയത്തിനാണ് അശ്വതിയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്. ‘ചക്കപ്പഴത്തിലെ ആശയെന്ന കഥാപാത്രത്തെ അനായാസമായും സരസമായും അവതരിപ്പിച്ചതിന്,’ എന്നാണ് അവാർഡ് ജൂറി അവാർഡിനെ വിലയിരുത്തുന്നത്. ഇത് അശ്വതിയുടെ ആദ്യത്തെ സീരിയലാണ്.

 

shortlink

Related Articles

Post Your Comments


Back to top button