![](/movie/wp-content/uploads/2021/09/arrya.jpg)
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ. ബിഗ് ബോസ് ഷോയിലൂടെ കൂടുതൽ ജനപ്രീതി നേടിയ ആര്യ രോഹിതുമായുള്ള വിവാഹ മോചന ശേഷം ജാനുമായി പ്രണയത്തിലാണെന്ന് ബിഗ് ബോസില്‍ വെച്ച് പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകള്‍ക്ക് ഇഷ്ടമാവുമോയെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാല്‍ താന്‍ ഇതുവരെ അത് സംബന്ധിച്ച് മകളുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു ആര്യ മറുപടി നല്‍കിയത്. അവള്‍ക്ക് പ്രശ്നമുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ല. മകള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും നടി വ്യക്തമാക്കി.
read also: ദിലീപ് ചിത്രത്തിനുവേണ്ടി നൗഷാദിന് നഷ്ടമായത് 14 കോടി രൂപ: ശാന്തിവിള ദിനേശ്
‘ജാന്‍’ എന്ന് വ്യക്തിയുമായി വേര് പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് മകള്‍ ആയിരുന്നുവെന്ന് ആര്യ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകള്‍ അദ്ദേഹവുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതോടെ തങ്ങള്‍ പിരിഞ്ഞപ്പോള്‍ മകള്‍ ഏറെ വിഷമത്തിലായി അവളെ സമാധാനിപ്പിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്നായിരുന്നു താരം പറഞ്ഞത്.
Post Your Comments