GeneralLatest NewsNEWSTV Shows

‘ഞാനായിട്ട് എടുത്ത തീരുമാനം’: ജനപ്രിയ പരമ്പരയിൽ നിന്നും പിന്മാറുന്നുവെന്ന് അമൃത

ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കില്‍ വന്ന ശേഷമാണ്

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ നിന്നും നടി അമൃത പിന്മാറി. സുമിത്രയുടെ ജീവിതത്തെ അവതരിപ്പിക്കുന്ന കുടുംബ വിളക്കിൽ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃത ഈ പരമ്പരയില്‍ നിന്നും താന്‍ പിന്‍മാറിയെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോൾ.

കുടുംബവിളക്കില്‍ നിന്നും പിന്‍മാറുകയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പേരായിരുന്നു കാരണം തിരക്കി എത്തിയത്. ഇതിന് ശേഷമാണ് താരം തന്റെ തീരുമാനം വ്യക്തമാക്കിയത്. പരമ്പരയില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായി എന്നാണ് തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അമൃത പറഞ്ഞത്. ഇതുവരെയുള്ള പിന്തുണ ഇനിയും വേണമെന്നും നടി പറഞ്ഞിരുന്നു.

read also: വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്ന പേടിയുണ്ടായിരുന്നു, എന്നാൽ ഭയങ്കര പ്രശ്നം നാട്ടുകാര്‍ക്കായിരുന്നു: ഗോപിക

‘വിഷമത്തോടെയാണ് ഞാന്‍ ഈ വാര്‍ത്ത നിങ്ങളോട് പറയുന്നത്. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണ്. അപ്രതീക്ഷിതമായിരുന്നു ഇത്. പെട്ടെന്ന് തന്നെ തീരുമാനം എടുക്കേണ്ട അവസ്ഥയായിരുന്നു. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റ് ചില നഷ്ടങ്ങളുണ്ടാകും’- അമൃത പങ്കുവച്ചു.

‘ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കില്‍ വന്ന ശേഷമാണ്. ഏഷ്യാനെറ്റ് പോലൊരു വലിയ പ്ലാറ്റ്‌ഫോമില്‍ വര്‍ക് ചെയ്യാനായത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇനിയതുണ്ടാകുമോയെന്ന കാര്യം അറിയില്ല. എല്ലാവരേയും പിരിഞ്ഞ് പോകുന്നതില്‍ ഒരുപാട് വിഷമമുണ്ട്’- അമൃത പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button