കൊച്ചി: ടെലിവിഷൻ പരമ്പരകൾക്ക് മാറ്റം വരണമെങ്കിൽ പ്രേക്ഷകർ കൂടി വിചാരിക്കണമെന്നും മലയാളത്തിലെ ടെലിവിഷൻ പരമ്പരകൾക്ക് ബജറ്റ് ഒരു വലിയ പരിമിതിയാണെന്നും വ്യക്തമാക്കി നടി ഇന്ദുലേഖ. ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് മലയാളി പ്രേക്ഷകരും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നതെന്നും അതിൽ നിന്നു വേറിട്ടൊരു വിഷയം ചർച്ച ചെയ്യുന്ന ടെലിവിഷൻ പരമ്പരകൾ ക്ലിക്ക് ആകുന്നില്ലെന്നും ഇന്ദുലേഖ പറയുന്നു. റേറ്റിങ് ഇല്ലാതെ വരുമ്പോൾ ചാനലുകൾ പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
പുതിയ കാലത്ത് വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പ്രേക്ഷകരാണ് കൂടുതലുള്ളതെന്നും ഡബിങ് സീരിയലുകളാണ് അതിന് വഴിയൊരുക്കിയതെന്നും ഇന്ദുലേഖ പറയുന്നു. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്ന ‘കളർഫുൾ’ കഥാപാത്രങ്ങളാണ് അത്തരം സീരിയലുകളിലുള്ളതെന്നും അങ്ങനെ മലയാളത്തിലും അത്തരം ട്രെൻഡ് വരികയായിരുന്നു എന്നും നടി പറയുന്നു. അതിലൊരു മാറ്റം വരണമെങ്കിൽ പ്രേക്ഷകർ കൂടി വിചാരിക്കണമെന്നും ഇന്ദുലേഖ കൂട്ടിച്ചേർത്തു.
മമ്മുക്ക പറഞ്ഞ രണ്ടു കാര്യങ്ങളും ഞാന്‍ അനുസരിച്ചിട്ടില്ല, അതിന്‍റെ കുഴപ്പങ്ങളുമുണ്ട്: വിംഎം വിനു
ചെറുപ്പക്കാർ ഇപ്പോൾ വിഡിയോ കാണുന്നത് ഒടിടി പ്ലാറ്റ്ഫോമിലാണെന്നും വീട്ടിലിരിക്കുന്ന സ്ത്രീകളും പ്രായമായവരുമാണ് ടെലിവിഷൻ കാണുന്നത്. അതിനാൽ അവിടെയുള്ള പരീക്ഷണങ്ങൾ കുറവാണെന്നും ഇന്ദുലേഖ പറയുന്നു.
Post Your Comments