CinemaGeneralMollywoodNEWS

ഡിപ്രഷന്‍ അടിച്ചാല്‍ ഷോപ്പിംഗ്‌ തന്നെ രക്ഷ: തുറന്നു സംസാരിച്ച് ഗായിക മഞ്ജരി

മനസ്സിനെ റിലാക്സ് ആക്കുന്ന സിനിമകളാണ് അതൊക്കെ

ഡിപ്രഷന്‍ വരുമ്പോള്‍ മലയാള സിനിമയും ഷോപ്പിങ്ങിനു പോകലുമാണ് തനിക്ക് ആശ്വാസം നല്‍കുന്നതെന്ന് തുറന്നു പറയുകയാണ് ഗായിക മഞ്ജരി.താന്‍ ആവര്‍ത്തിച്ചു കാണുന്ന മലയാള സിനിമകളെക്കുറിച്ചും മഞ്ജരി മനസ്സ് തുറക്കുന്നു. ഇന്നസെന്റ് സലിം കുമാര്‍ തുടങ്ങിയവരുടെ കോമഡികളാണ് വിഷമഘട്ടങ്ങളില്‍ തനിക്ക് ഏറെ ആശ്വാസം പകരുന്നതെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മഞ്ജരി പറയുന്നു.

മഞ്ജരിയുടെ വാക്കുകള്‍

‘മലയാള സിനിമകള്‍ എനിക്ക് വീക്ക്നെസ്സാണ്. വിഷമം വരുമ്പോള്‍ കാണുന്ന ചില സിനികളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമകളാണ് കിളിച്ചുണ്ടന്‍ മാമ്പഴവും, പാണ്ടിപ്പടയുമൊക്കെ. മനസ്സിനെ റിലാക്സ് ആക്കുന്ന സിനിമകളാണ് അതൊക്കെ. എപ്പോള്‍ സങ്കടം വന്നാലും അത് പോലെയുള്ള മലയാള സിനിമകള്‍ ഒരു ആശ്വാസമാണ് അത് പോലെ ഇന്നസെന്റ് അങ്കിളിന്റെയും സലിം കുമാര്‍ ചേട്ടന്‍റെയുമൊക്കെ കോമഡി കാണുമ്പോള്‍ മനസ്സ് എപ്പോഴും ഒന്ന് റിഫ്രെഷ് ആകും അവര്‍ സ്ക്രീനില്‍ വരുമ്പോള്‍ തന്നെ നമുക്കും ഒരു പോസിറ്റിവ് വൈബ് ആണ്. മലയാള സിനിമ നല്‍കുന്ന അത്തരം ആശ്വാസങ്ങള്‍ വലുതാണ്, അത് പോലെ ഡിപ്രഷന്‍ വരുമ്പോള്‍ ഞാന്‍ ഷോപ്പിംഗ്‌ ചെയ്യാറുണ്ട് സിനിമ പോലെ അതും മറ്റൊരു ആശ്വസമാണ്. ഗായിക മഞ്ജരി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button