റിലീസ് ചെയ്തിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും ‘ഹോം’ സിനിമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നടൻ ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നെസ്ലിൻ തുടങ്ങി നിരവധി താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ റോജിൻ തോമസ് ഒരുക്കിയ ചിത്രമായിരുന്നു ഹോം. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലിറങ്ങിയ ഫീൽ ഗുഡ് ചിത്രത്തെ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ ഏറ്റെടുത്തത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേര് സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കേന്ദ്ര കഥാപാത്രം ഇന്ദ്രൻസിനോടൊപ്പം തന്നെ മികച്ച പ്രകടനമാണ് കുട്ടിയമ്മയായി മഞ്ജു പിള്ള കാഴ്ചവെച്ചത് . ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം കുട്ടിയമ്മയായി തീരുമാനിച്ചിരുന്നത് മറ്റൊരു നടിയെയായിരുന്നു എന്ന് പറയുകയാണ് നടനും ഹോമിന്റെ നിർമാതാവുമായ വിജയ് ബാബു.
‘കുട്ടിയമ്മയെന്ന കഥാപാത്രത്തിനായി ആദ്യം മനസ്സിൽ കരുതിയിരുന്നത് ഉർവശിയെ ആയിരുന്നു. പിന്നീട് മഞ്ചു പിള്ളയിലേക്ക് എത്തുകയായിരുന്നു. സുജിത് വാസുദേവുമായും കഥ ചർച്ച ചെയ്തു. പിന്നീട് ശ്രീനാഥ് ഭാസിയും നസ്ലിനും സിനിമയുടെ ഭാഗമായി. കൈനകരി തങ്കരാജിനെ ഈമായൗ സിനിമ കണ്ടതുമുതൽ ഈ കഥാപാത്രമായി മനസ്സിൽ തീരുമാനിച്ചിരുന്നു. ഡോക്ടർ വേഷത്തെപ്പറ്റി റോജിൻ പറഞ്ഞപ്പോൾ ആദ്യം ഒഴിഞ്ഞുമാറി. തായ് ചി, ഡാൻസ് എന്നൊക്കെ കേട്ടപ്പോൾ എനിക്കു പറ്റുമോ എന്നു തോന്നിയിരുന്നു. പിന്നീട് റോജിൻ ആ കഥാപാത്രത്തിലേക്ക് എന്നെ എത്തിക്കുകയായിരുന്നു’, വിജയ് ബാബു പറഞ്ഞു.
Post Your Comments