
മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. ഒരു താരം എന്നതിൽ ഉപരിയായി രാഷ്ട്രീയക്കാരനായി തിളങ്ങുന്ന സുരേഷ് ഗോപി കഷ്ടതകൾ കഴിയുന്നവർക്ക് തന്നാൽ കഴിയുന്ന വിധത്തിൽ സഹായങ്ങൾ ചെയ്തു എന്നും കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്ന കാലത്ത് മകളുടെ ഫീസ് അടക്കാനുള്ള പണം പോലും തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ലെന്നു തുറന്ന് പറയുകയാണ് സുരേഷ് ഗോപി.
‘എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു’. സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇതാണ് തന്റെ മനസില്‍ വലിയ മാറ്റം കൊണ്ടുവന്നതെന്നും അങ്ങനെയാണ് നീട്ടിവച്ചിരുന്ന സിനിമാ പദ്ധതിയായ ‘കാവല്‍’ തുടങ്ങാം എന്ന് സമ്മതം പറഞ്ഞതെന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മലയാള സിനിമയില്‍ ഭീകര അന്തരീക്ഷമാണെന്നും സുരേഷ് ഗോപി പറയുന്നു. ‘ചെയ്യാമെന്ന് സമ്മതം പറഞ്ഞ ആ സിനിമയും മുടക്കി. ഭീകര അന്തരീക്ഷമാണ് ഇവിടെ. അത് മുടക്കി, മുടക്കിച്ചു. അത് നടന്നില്ല. കാവല്‍ അന്ന് 2019ല്‍ നടക്കേണ്ടതായിരുന്നു.’ സുരേഷ് ഗോപി പറഞ്ഞു.
Post Your Comments