‘എന്റെ സിനിമകളിലെ ശബ്ദം’: സവിതാ രാധാകൃഷ്‍ണനൊപ്പം റീൽ വീഡിയോയുമായി സിമ്രാൻ

സവിതാ രാധാകൃഷ്‍ണനാണ് ഒട്ടുമിക്ക സിനിമകളിലും സിമ്രാന് ശബ്ദം നൽകുന്നത്

മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരുള്ള നടിയാണ് സിമ്രാൻ. ഒരുകാലത്ത് തമിഴ് സിനിമാലോകത്തെ മിന്നും താരമായിരുന്ന നടി വിവാഹ ശേഷം ഇടവേള എടുത്തെങ്കിലും, അടുത്തിടയിൽ തിരിച്ചുവരവ് നടത്തിയിരുന്നു. മടങ്ങി വരവിൽ നിരവധി ചിത്രങ്ങളിൽ സിമ്രാൻ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സിമ്രാൻ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ് ആയ സവിത രാധാകൃഷ്‍ണനൊപ്പമുള്ള ഒരു വീഡിയോ ആണ് സിമ്രാൻ പങ്കുവെച്ചിരിക്കുന്നത്. മിക്ക സിനിമയിലെയും തന്റെ ശബ്‍ദം എന്നാണ് സിമ്രാൻ വീഡിയോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും സിമ്രാന്റെ റീല്‍ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.

https://www.instagram.com/reel/CTMrZeKBE5G/?utm_source=ig_embed&ig_rid=7fe75321-a7a5-46d8-8948-8024a336f50e

റോക്കെട്രി: ദ നമ്പി ഇഫക്റ്റ് എന്ന ചിത്രമാണ് സിമ്രാൻ പ്രധാന കഥാപാത്രമായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

Share
Leave a Comment