മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതലേ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബറോസ്. സിനിമയുടെ പൂജാ ചിത്രങ്ങളും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗം വന്നതോടെ സിനിമയുടെ ചിത്രീകരണം പാതി വഴിക്ക് നിർത്തിവെച്ചിരുന്നു. മറ്റെല്ലാം സിനിമകളുടെയും ചിത്രീകരണം ആരംഭിച്ചിട്ടും ബറോസ് എന്തുകൊണ്ട് തുടങ്ങുന്നില്ല എന്ന ചോദ്യം ശക്തമായിരുന്നു. ഇപ്പോഴിതാ ഇതുനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. ഒടിടിപ്ലേ-ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
‘100ല്‍ അധികം ആളുകളെ വെച്ചാണ് ഇനി ബറോസിലെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനേതാക്കള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കുറച്ച് മാസങ്ങള്‍ കൂടി ചിത്രം നീണ്ടേക്കും’, സന്തോഷ് ശിവന്‍ പറഞ്ഞു.
മാർച്ച് 24നായിരുന്നു ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓൾ റോഡ്‌സ് ലീഡ്‌സ് ടു ഹെവൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
Post Your Comments