മയക്കുമരുന്ന് കേസില്‍ താരങ്ങളായ റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവർക്ക് നാര്‍ക്കോടിക്സ് കണ്ട്രോള് ബ്യൂറോയുടെ നോട്ടീസ്. സെപ്തംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.
രാകുലിനോട് സെപ്തംബര്‍ ആറിനും റാണാ ദഗുബാട്ടിയയോട് എട്ടിനും രവി തേജയോട് ഒമ്പതിനും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണക്കേസിലും റാണാ ദഗുബാട്ടി, രാകുല്‍ പ്രീത് സിങ്,രവി തേജയെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയും ആവശ്യപ്പെട്ടിരുന്നു.
ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാൻ എന്നിവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
Post Your Comments