പ്രേഷകരുടെ പ്രിയ നടി നയൻതാര വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് നയൻതാര എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായെത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടൻ അജ്മലാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.
എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. അജ്മലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നേട്രികണ്‍ എന്ന തമിഴ് ചിത്രത്തിന് ശേഷം അഭിനയിക്കുന്ന സിനിമയാണ് ഗോള്‍ഡ് എന്നാണ് താരം ലൈവില്‍ പറഞ്ഞത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങുമെന്നും അജ്മല്‍ വ്യക്തമാക്കി.
അതേസമയം പ്രേമം എന്ന ചിത്രം റിലീസ് ചെയ്ത 5 വര്‍ഷത്തിന് ശേഷമാണ് പാട്ട് എന്ന ചിത്രം അൽഫോൻസ് പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലും നയന്‍താരയുമാണ് പാട്ടിലെ കേന്ദ്ര കഥാപാത്രങ്ങള്‍ എന്നായിരുന്നു അന്ന് പറഞ്ഞത്. പാട്ടിന് വേണ്ടിയുള്ള പ്രി പ്രൊഡക്ഷന്‍ പരിപാടികളിലായിരുന്നു അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോൾ പൃഥ്വിരാജ് നായകനാവുന്ന സിനിമ പാട്ട് തന്നെയാണോ അതോ പുതിയ സിനിമയാണോ ഇത് എന്ന കാര്യം വ്യക്തമല്ല.
നിഴലാണ് നയൻതാര അവസാനമായി അഭിനയിച്ച മലയാള ചിത്രം. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Post Your Comments