കൃതി സനോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘മിമി’. ജൂലൈ 30ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമ മൂന്ന് ഭാഷകളിലായി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.
തമിഴ്, തെലുങ്കു, മലയാളം എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. മൂന്ന് ഭാഷകളും ഒരുമിച്ച് തന്നെ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ കൃതി സനോണിന്റെ കഥാപാത്രത്തെ കീര്‍ത്തി സുരേഷാണ് അവതരിപ്പിക്കുന്നത്.
കീര്‍ത്തി സുരേഷിന് നിലവില്‍ തമിഴ്, തെലുങ്ക് , മലയാളം ഭാഷകളിലായി നിരവധി സിനിമകളുണ്ട്. രജനികാന്ത് ചിത്രമായ അണ്ണാത്തയിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. അണ്ണാത്തെ കൂടാതെ സാനി കൈദത്തിലും കീര്‍ത്തി കേന്ദ്ര കഥാപാത്രമാണ്. മഹേഷ് ബാബു നായകനായ സറക്ക് വാരി പട്ടയിലും കീര്‍ത്തിയാണ് നായിക.
ലക്ഷ്മണ് ഉട്ടേക്കറാണ് മിമിയുടെ സംവിധായകന്. ചിത്രത്തില്‍ കൃതി സനോണിന് പുറമെ പങ്കജ് തൃപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.
Post Your Comments