ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകൻ മഹേഷ് നാരായണന്‍. ‘ഫാന്റം ഹോസ്പ്പിറ്റല്‍’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ് രാജ്യത്തെ ആരോഗ്യമേഖലയെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
തല്‍വാര്‍, റാസി, ബദായി ഹോ എന്നീ സിനിമകള്‍ നിര്‍മ്മിച്ച പ്രീതി ഷഹാനിയുടെ ടസ്‌ക് ടേല്‍ ഫിലിംസും ജോസി ജോസഫിന്റെ കോണ്‍ഫ്‌ളുവന്‍സ് മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം. മഹേഷ് നാരായണനുമായി സിനിമ ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ടെന്നാണ് പ്രീതി ഷഹാനി ഫസ്റ്റ് സ്‌പോര്‍ട്ടിനോട് പ്രതികരിക്കവെ പറഞ്ഞു. മഹേഷിന്റെ കഥയും സംവിധാന മികവും ലോകം മുഴുവനുള്ള പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചതാണ്. ജോസി ജോസഫും മഹേഷ് നാരായണനും ഒരുമിച്ചാല്‍ പ്രേക്ഷകര്‍ക്ക് രാജ്യത്തെ ഞെട്ടിക്കുന്ന വിവാദത്തെ കുറിച്ച് മികച്ച ഒരു ചിത്രം നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും പ്രീതി പറഞ്ഞു.
IT'S OFFICIAL… ACCLAIMED MALAYALAM DIRECTOR MAKES HIS HINDI FILM DEBUT… #MaheshNarayanan – director of #TakeOff, #CUSoon and #Malik [all starring #FahadhFaasil] – will direct his first #Hindi film… Titled #PhantomHospital… Based on a scandal from the healthcare sector. pic.twitter.com/EDjSEHoowR
— taran adarsh (@taran_adarsh) August 31, 2021
കമല്‍ഹാസന്റെ തിരക്കഥയില്‍ തേവര്‍ മഗന്‍ സീക്വല്‍ സംവിധാനം ചെയ്യുന്നതും മഹേഷ് നാരായണനാണ്.
Post Your Comments