സാമ്പത്തിക തട്ടിപ്പ് കേസ്: നടി ജാക്വലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്തു

സാമ്പത്തിക തട്ടിപ്പിന് ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിലാണ് നടിയെ ചോദ്യം ചെയ്തത്

ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. സാമ്പത്തിക തട്ടിപ്പിന് ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിലാണ് നടിയെ ചോദ്യം ചെയ്തത്. ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.

ഇഡിയുടെ ഡൽഹി യൂണിറ്റ് അഞ്ച് മണിക്കൂറോളം നടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. ഇതുമായി ബന്ധപ്പെട്ട് ലീനാ മരിയ പോളിനെ നേരത്തെ ഇഡി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Share
Leave a Comment