CinemaGeneralMollywood

കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു, എന്നിട്ടും ആ സിനിമയോടുള്ള വിരോധം എന്തെന്ന് മനസിലാകുന്നില്ല

അങ്ങനെയൊരു പ്രണയം ഞാന്‍ എന്റെ സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ല

തന്റെ സിനിമ ജീവിതത്തില്‍ ആദ്യ സിനിമയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിലെ ഏറ്റവും പ്രിയപ്പെട്ട തന്റെ സിനിമ ഏതെന്നു ചോദിച്ചാല്‍ റാംജിറാവ് സ്പീക്കിംഗ് എന്ന് കണ്ണുമടച്ച് മറുപടി നല്‍കുമെന്നും തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സിദ്ധിഖ് പറയുന്നു. പക്ഷേ എല്ലാവരും നല്ലത് പറഞ്ഞിട്ടും താന്‍ ചെയ്ത ബോഡിഗാര്‍ഡ് എന്ന സിനിമയോട് ആര്‍ക്കെക്കയോ തോന്നിയ വിരോധത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ സിദ്ധിഖ് മനസ്സ് തുറക്കുന്നു.

‘റാംജിറാവ്’ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ബോഡിഗാര്‍ഡ്’. കാരണം ഞാന്‍ ചെയ്യുന്ന ഫോര്‍മാറ്റിലുള്ള ഒരു ചിത്രമായിരുന്നില്ല അത്. അങ്ങനെയൊരു പ്രണയം ഞാന്‍ എന്റെ സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ല. കണ്ടവര്‍ക്കൊക്കെ സിനിമ ഇഷ്ടമായി പക്ഷേ എന്നിട്ടും ആ സിനിമയെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമാണ് ആ സിനിമയുടെ കഥ എല്ലാ ഭാഷയ്ക്കും സ്വീകാര്യമാകുകയും അത് അന്യ ഭാഷയില്‍ വലിയ തരംഗമാകുകയും ചെയ്തു’. സിദ്ധിഖ് പറയുന്നു.

ദിലീപ് നയന്‍താര എന്നിവര്‍ [പ്രധാനകഥാപാത്രമായി അഭിനയിച്ച ബോഡിഗാര്‍ഡ് വേറിട്ട പ്രണയ കഥ പ്രമേയമായ സിനിമയായിരുന്നു. മലയാളത്തിലേക്കാള്‍ തമിഴിലും ഹിന്ദിയിലും ചിത്രം വലിയ രീതിയില്‍ കളക്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button