മലയാള സിനിമയില്‍ നിരവധി തമാശ കഥാപാത്രങ്ങള്‍ എഴുതിയിട്ടുള്ള ബെന്നി.പി.നായരമ്പലം താന്‍ എഴുതിയതില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. മമ്മൂട്ടി നായകനായ ‘ചട്ടമ്പി നാട്’ സൂപ്പര്‍ താര ചിത്രമെന്ന നിലയില്‍ മാത്രമല്ല അറിയപ്പെടുന്നത്, ദശമൂലം ദാമുവിനെ ആഘോഷമാക്കിയ സിനിമ കൂടിയായിരുന്നു ഷാഫി സംവിധാനം ചെയ്ത ‘ചട്ടമ്പി നാട്’. സുരാജിന്റെ കഥാപാത്രത്തെ മുന്‍ നിര്‍ത്തി ഷാഫിയും ടീമും ദശമൂലം ദാമുവിനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
ദശമൂലം ദാമുവിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ബെന്നി പി നായരമ്പലം മനസ്സ് തുറന്നത്.
ബെന്നി പി നായരമ്പത്തിന്റെ വാക്കുകള്‍
‘ദശമൂലം ദാമു അരിഷ്ടം കുടിച്ചിട്ട് തല്ലിന് പോകുന്നത് മദ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ തോന്നാതിരുന്നത് കൊണ്ടാണ്. അത് കൊണ്ടാണ് മദ്യത്തിനു പകരം അരിഷ്ടമാക്കി മാറ്റിയത്. എപ്പോഴും മദ്യപിക്കുന്ന ഒരാള്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റെ സ്വാഭാവികത ചോരും അത് കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് ദാമുവിനെ അരിഷ്ട പ്രേമിയാക്കി ഞങ്ങള്‍ മാറ്റിയത്. അങ്ങനെ വന്നപ്പോള്‍ സിനിമയില്‍ ആയുര്‍വേദ കടയും വൈദ്യരുടെ കഥാപാത്രവും ഉണ്ടായി, അങ്ങനെ പുതിയ ചിന്തയില്‍ നിന്ന് മറ്റു പുതിയ കാര്യങ്ങള്‍ രൂപപ്പെട്ടപ്പോള്‍ ‘ചട്ടമ്പി നാട്’ എന്ന സിനിമയില്‍ ഞാന്‍ എഴുതിയ തമാശ മറ്റു സിനിമകളില്‍ നിന്ന് തികച്ചും വേറിട്ട് നിന്നു. ഞാന്‍ എഴുതിയതിനേക്കാള്‍ മുകളിലാണ് ഇപ്പോള്‍ ദാമു നില്‍ക്കുന്നത്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ട്രോളര്‍മാര്‍ക്കാണ്’. ബെന്നി പി നായരമ്പലം പറയുന്നു.
Post Your Comments