GeneralKollywoodLatest NewsMovie GossipsNEWS

എനിക്ക് അന്ന് ഇരുപത്തിയൊന്ന് വയസാണ്, പ്രണയരംഗങ്ങൾ ചെയ്യാൻ നാണമായിട്ട് കരയാറായ അവസ്ഥയായിരുന്നു: അരവിന്ദ് സ്വാമി

ചുംബനരംഗത്തില്‍ അഭിനയിക്കുന്നതിന് സംവിധായകൻ മണിരത്‍നവും റോജയും ഏറെ സംസാരിച്ച് തന്നെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന് അരവിന്ദ് സ്വാമി പറയുന്നു

ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന തമിഴ് ചിത്രമാണ് റോജ. അരവിന്ദ് സ്വാമിയെയും റോജയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണി രത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു റോജ. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. ഇപ്പോഴിതാ സിനിമയിലെ പ്രണയരംഗങ്ങൾ അഭിനയിക്കാൻ അന്ന് തനിക്ക് നാണമായിരുന്നുവെന്ന് പറയുകയാണ് നടൻ അരവിന്ദ് സ്വാമി. സൂപ്പര്‍ ഡാൻസ് റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി ഇക്കാര്യം പറയുന്നത്.

‘റോജയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് ഉള്ളത്. മധുവിനൊപ്പം പ്രണയരംഗങ്ങള്‍ ചെയ്യുമ്പോള്‍ നാണം തോന്നി. പിന്നീടത് കരച്ചില്‍ വരെയെത്തി. പിന്നീട് ചുംബനരംഗത്തില്‍ അഭിനയിക്കുന്നതിന് സംവിധായകൻ മണിരത്‍നവും റോജയും ഏറെ സംസാരിച്ച് തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു’ അരവിന്ദ് സ്വാമി പറഞ്ഞു.

കങ്കണയുടെ തലൈവി എന്ന ചിത്രമാണ് അരവിന്ദ് സ്വാമി അഭിനയിച്ച് പ്രദര്‍ശനത്തിന് എത്താനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button