
മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരുള്ള തെലുങ്ക് നടനാണ് അല്ലു അർജുൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ തെന്നിന്ത്യൻ താരങ്ങൾക്കിടയിലെ ആദ്യ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അർജുൻ.
അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 13 മില്യണ്‍ കടന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ താരമാണ് അല്ലു അര്‍ജുന്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ രണ്ടാമത്.
2020ല്‍ റിലീസ് ചെയ്ത റൊമാന്റിക് ആക്ഷന്‍ ഫാമിലി ഡ്രാമയായ ‘അങ്ങ് വൈകുണ്ഠപുരത്ത് (അല വൈകുണ്ഠപുരമുലൂ) എന്ന ചിത്രത്തോട് കൂടിയാണ് അല്ലുവിന്റെ ജനസ്വീകാര്യത കുത്തനെ കൂടിയത്.
Post Your Comments