നായകനായി അഭിനയിച്ച നാല്‍പ്പതോളം സിനിമകള്‍ തനിക്ക് ബോണസ് ആണെന്നും എന്നിരുന്നാലും ജഗദീഷ് എന്ന് കേട്ടാല്‍ ആളുകള്‍ക്ക് ഇപ്പോഴും താനൊരു കോമഡി നടന് ആണെന്നും തന്നിലെ നടനെ തന്നെ വിലയിരുത്തി കൊണ്ട് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ജഗദീഷ് പറയുന്നു.
ജഗദീഷിന്റെ വാക്കുകള്‍
‘ഒരു ഹിറ്റ് സിനിമയിലെ ഒരു ഇത്തിരി നേരത്തെ വേഷമായിരുന്നു എനിക്ക് സിനിമയിലേക്ക് പിന്നീടുള്ള വെളിച്ചം നല്‍കിയത്. അവിടെ നിന്ന് എന്റെ പ്രയത്നം കൊണ്ട് തിരക്കഥാകൃത്തും നടനുമായി. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് സംഭാഷണവും എഴുതി. സിനിമയില്‍ ഞാന്‍ എത്രയോ വര്‍ഷം കോമഡി റോളുകള്‍ കളിച്ചു നടന്നു. എനിക്കൊപ്പം വന്ന ഹാസ്യ നടന്മാര് എല്ലാം തന്നെ എനിക്ക് മുന്‍പേ കോമഡിയില്‍ നിന്ന് കൂട് മാറി മികച്ച ക്യാര്കടര്‍ വേഷങ്ങള്‍ ചെയ്തു തുടങ്ങി. അപ്പോഴും ഞാന്‍ കോമേഡിയനായി തുടര്‍ന്നു. ഇതിനിടയില്‍ നാല്‍പ്പതോളം സിനിമകളില്‍ നായകനായി അഭിനയിച്ചത് എനിക്ക് കിട്ടിയ ബോണസ് ആണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’ പോലെയുള്ള സിനിമകള്‍ നടനെന്ന നിലയില്‍ എന്നെ മറ്റൊരു തലത്തില്‍ എത്തിച്ചു. എന്നാലും ജഗദീഷ് എന്ന് കേട്ടാല്‍ പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഞാനൊരു ഹാസ്യ നടന് തന്നെയാണ്’.
Post Your Comments