നടി ശ്രിന്ദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് ആണ് ഫോട്ടോഷൂട്ടിനുവേണ്ടി ശ്രിന്ദയെ ഒരുക്കിയിരിക്കുന്നത്. ഗായത്രി മോഹനാണ് സ്റ്റൈലിസ്റ്റ്. ഹെയർ സ്റ്റൈൽ ഉണ്ണി പി എസ് തന്നെയാണ് നിർവ്വഹിച്ചത്. ശ്രിന്ദയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
https://www.instagram.com/p/CTJZjKeFrLD/?utm_source=ig_web_copy_link
ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിലെത്തുന്നത്. 1983 യിൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്.
തട്ടത്തിൻ മറയത്ത്, 101 വെഡ്ഡിങ്ങ്സ്, അന്നയും റസൂലും, കുഞ്ഞിരാമായണം, ടമാർ പടാർ, അമർ അക്ബർ ആന്റണി, ടു കൺട്രീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രിന്ദയെത്തി. കുരുതിയാണ് ശ്രിന്ദയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
Post Your Comments