നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൃന്ദാവനിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
മാസ്ക് അണിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ശോഭനെയാണ് വീഡിയോയിൽ കാണാനാവുക. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു ശോഭനയുടെ യാത്ര.
‘തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു, ഒരു നിമിഷം മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും തങ്ങളുടെ ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുകയാണ്. വൻ കെ ബിഹാരി അഥവാ ത്രിഭംഗ രൂപത്തിലുള്ളവൻ- പണക്കാരനോ ദരിദ്രനോ, വിദേശിയോ സ്വദേശിയോ… ബങ്കെ ബിഹാരിയോടുള്ള പ്രണയത്തിൽ എല്ലാവരും ഒന്നാണ്. ചിലരുടെ പ്രതീക്ഷ, ചിലർക്ക് പതിവ്, ചിലർക്ക് മകനെ പോലെ… എനിക്ക് എല്ലാം. ആ പീഠത്തിലിരുന്ന് ഒരുനിമിഷം നീയെന്നെ നോക്കിയോ, അങ്ങനെ ഞാൻ കരുതുന്നു ശോഭന സോഷ്യൽ മീഡിയയിൽ കുറിച്ചു.
https://www.instagram.com/reel/CTMYvuEjVZq/?utm_source=ig_embed&utm_campaign=loading
ഇന്ത്യയിൽ തന്നെ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം. ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.
Post Your Comments