GeneralLatest NewsMovie GossipsNEWSSocial MediaTollywood

നാഗചൈതന്യയുമായുള്ള വിവാഹ മോചന ഗോസിപ്പുകൾ ഒരുവശത്ത്: ഇവിടെ അമ്മായി അച്ഛന് പിറന്നാൾ ആശംസയുമായി സമാന്ത

നാഗചൈതന്യയുമായി പിരിയുവാൻ പോവുകയാണ് എന്ന വാർത്തകൾ ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ്, നാഗാർജുനയെ 'മാമാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള സമാന്തയുടെ ജന്മദിന ആശംസ

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുള്ള അക്കിനേനി എന്ന കുടുംബ പേര് സമാന്ത മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാഗചൈതന്യയുമായി നടി വേർപിരിയാൻ പോകുകയാണെന്നും അതുകൊണ്ടാണ് നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിൽ നിന്ന് വെട്ടി മാറ്റിയതെന്നും തുടങ്ങിയ ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ ഗോസിപ്പുകൾ ഒന്നും വകവെയ്ക്കാതെ പിറന്നാൾ ദിനത്തിൽ നടനും തന്റെ അമ്മായി അച്ഛനുമായ നാഗാർജുനയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് സമാന്ത.

നാഗചൈതന്യയുമായി പിരിയുവാൻ പോവുകയാണ് എന്ന വാർത്തകൾ ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ്, നാഗാർജുനയെ ‘മാമാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള സമാന്തയുടെ ജന്മദിന ആശംസ. (ഭര്‍ത്താവിന്റെ അച്ഛനെ ബഹുമാനത്തോടെ തമിഴ് – തെലുങ്ക് സംസ്‌കാരം അഭിസംബോധന ചെയ്യുന്നത് മാമ എന്നാണ്)

‘നിങ്ങളോട് എനിക്ക് എത്രമാത്രം ബഹുമാനം ഉണ്ടെന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ കഴിയില്ല. എന്നും എപ്പോഴും സമൃദ്ധിയുള്ള സന്തോഷവും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ആശംസിയ്ക്കുന്നു. ഒരു പ്രതിഭാസമായ എന്റെ മാമയ്ക്ക് ജന്മദിന ആശംസകള്‍’ എന്നാണ് സമാന്ത കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button