മുംബൈ : ഹിന്ദി ബിഗ്ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാഖി സാവന്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിനിയോയുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രാഖി സാവന്തിന്റെയും നാഗിന് സീരിയൽ താരം സുരഭി ചന്ദനയ്ക്കൊപ്പം നടുറോടില്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാറില്‍ നിന്നിറങ്ങിയ താരങ്ങള്‍ക്ക് ചുറ്റും കൂടിയ ഫോട്ടോഗ്രാഫര്‍മാരോട് കുശലം ചോദിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇരുവരും ഡാന്‍സ് തുടങ്ങിയത്. ആളുകളെക്കുറിച്ച് മുഖംമൂടിയില്ലാതെ അഭിപ്രായം പറയുന്ന രാഖിയെ സുരഭി അഭിനന്ദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
https://www.instagram.com/p/CTH_X2RNHJP/?utm_source=ig_embed&ig_rid=4672976b-31c8-4cad-a2b2-6d2ebf11fe71
ഡ്രീം മേ എന്‍ട്രി എന്ന ഗാനത്തിനാണ് ഇവര്‍ റോഡില്‍ ചുവടുവച്ചത്. പാട്ടിനനുസരിച്ച് നൃത്തം ചെയ്യാന്‍ രാഖി സുരഭിയെ പഠിപ്പിക്കുകയാണ് ചെയ്തത്.
Post Your Comments