
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രിയങ്ക പങ്കുവെച്ച നിക്കുമായുള്ള ഒരു സ്വകാര്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിനിടയാക്കുന്നത്. സൺഡേ ബീച്ചിൽ ആഘോഷമാക്കുന്ന ചിത്രങ്ങളാണിവ. നടിയും പ്രിയങ്കയുടെ സഹോദരിയുമായി പരിണീതി ചോപ്രയും ചിത്രത്തിനെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.
പ്രിയങ്കയുടെ മേൽ ഒരു ഫോർക് പിടിച്ചുകൊണ്ട് ഇരിക്കുകയാണ് നിക്ക് ചിത്രത്തിൽ. ‘സ്നാക്ക്’ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് പ്രിയങ്ക ചിത്രം ഇൻസ്റ്റയിൽ പങ്കിട്ടിരിക്കുന്നത്. ഇത് കൂടാതെ ബീച്ചിൽ ബിക്കിനി ധരിച്ചുകൊണ്ട് കിടക്കുന്നൊരു ചിത്രത്തിന് ഞായറാഴ്ചകൾ ഇങ്ങനെയാണ് എന്നാണ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.
ഇതിന് പരിണീതി ‘ദീദീ എന്താണ് ഇവിടെ നടക്കുന്നത്, വീട്ടുകാരും ഇൻസ്റ്റഗ്രാമിലുണ്ട്, കണ്ണുകള്‍ ഇറുക്കിയടച്ച് ലൈക്ക് ബട്ടൺ ഞെക്കുകയാണ്, എന്നായിരുന്നു കമന്‍റ്’. താങ്കളുടെ സഹോദരി ഇന്ത്യൻ പൈതൃകം മറക്കുന്നു എന്ന കമന്‍റുമായി ചിലരും പരിണീതിയുടെ കമന്‍റിന് താഴെ എത്തിയിട്ടുണ്ട്.
https://www.instagram.com/p/CTLuEV4n5Rc/?utm_source=ig_web_copy_link
Post Your Comments