GeneralLatest NewsMollywoodNEWS

അച്ഛനും അമ്മയും ആരുമില്ല, ഞങ്ങൾ രണ്ടാളും മാത്രമുള്ള ഓണാഘോഷമായിരുന്നു: ലേഖയുടെ വാക്കുകളിൽ സങ്കടം

സന്തോഷത്തോടെ ഞങ്ങൾ ഓണം ആഘോഷിച്ചു എന്നും ലേഖ പറയുന്നു

എംജി ശ്രീകുമാറിന്റെ നിഴലായി എപ്പോഴും കൂടെ ഉണ്ടാകുന്ന ആളാണ് ഭാര്യ ലേഖാ ശ്രീകുമാർ. മിക്ക സ്റ്റേജ് ഷോകളിലും, അവാർഡ് നിശകളിലും ശ്രീകുമാർ ഉള്ള സ്ഥലങ്ങൾ അത്രയും അദ്ദേഹത്തിന് കൂട്ടായി ലേഖയേയും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ഓണ വിശേഷങ്ങൾക്കിടയിൽ ലേഖ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

ഇരുവരും മാത്രം വീട്ടിൽ തന്നെയായിരുന്നു ഓണാഘോഷം. പുറത്തു നിന്ന് സദ്യ വാങ്ങാം എന്ന് എംജി ശ്രീകുമാർ പറഞ്ഞെങ്കിലും ലേഖ സമ്മതിക്കാതെ, തന്റെ ഭർത്താവിന് ഇഷ്ടമുള്ളതൊക്കെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി നൽകുകയായിരുന്നു. തനി തിരുവനന്തപുരം സ്റ്റൈലിൽ ഉള്ള സദ്യയാണ് ലേഖ ശ്രീകുട്ടന് വേണ്ടി ഒരുക്കിയത്. പ്രേക്ഷകരുമായി പങ്കുവെച്ച വീഡിയോയിലാണ് തങ്ങളുടെ ഓണ വിശേഷങ്ങൾ കുറിച്ച് ലേഖ വാചാലയായത്. എന്നാൽ വീഡിയോയുടെ അവസാനത്തിൽ ലേഖ പറഞ്ഞ വാക്കുകൾ ആണ് സങ്കടം നൽകിയത്.

നിങ്ങളുടെ ഓണം എങ്ങനെ ഉണ്ടായിരുന്നു എന്ന് പറയണം എന്ന് പ്രേക്ഷകരോട് പറഞ്ഞ ലേഖ, നിങ്ങൾക്ക് എല്ലാവരും ചേർന്നൊരു ഓണം ആയിരിക്കുമല്ലോ. പക്ഷെ ഞങ്ങൾക്ക് പിന്നെ ആരുമില്ല എന്ന് പറയുന്നു. അച്ഛനും ഇല്ല അമ്മയും ഇല്ല. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രമാണ്. എങ്കിലും സന്തോഷത്തോടെ ഞങ്ങൾ ഓണം ആഘോഷിച്ചു എന്നും ലേഖ പറയുന്നു.

എന്നാൽ നിരവധി ആരാധകർ ലേഖയെ ആശ്വസിപ്പിക്കുകയും. തങ്ങൾ എന്നും ഒപ്പമുണ്ടെന്നും കമന്റ് ചെയുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button