CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWS

‘ബ്രോ ഡാഡി’യിൽ ജയം രവിയോ, അതോ ‘പൊന്നിയൻ സെൽവനി’ൽ പൃഥിയോ: വൈറലായ ഫോട്ടോയ്ക്ക് പിന്നിൽ ?

പൃഥ്വിരാജ് സുകുമാരനും തമിഴ് നടൻ ജയം രവിക്കും ഒപ്പമുള്ള ചിത്രമാണ് നടി കനിഹ കഴിഞ്ഞ ദിവസം പങ്കുവെച്ചത്

ഹൈദരാബാദ്: ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നും കനിഹ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും തമിഴ് നടൻ ജയം രവിക്കും ഒപ്പമുള്ള ചിത്രമാണ് നടി കനിഹ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനിഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതോടെയാണ് ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ എന്ന് ആരാധകരുടെ ചോദ്യമുയരുന്നത്. അതേസമയം മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വനി’ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജയം രവി. ആ സിനിമയുടെ ലൊക്കേഷനും ഹൈദരാബാദാണെന്നാണ് സൂചന.

ബ്രോ ഡാഡിയിൽ ജയം രവിയുമുണ്ടോ, പൊന്നിയൻ സെൽവനിൽ പൃഥ്വിരാജ് ഭാഗമാണോ, രണ്ട് ചിത്രങ്ങളിലും കനിഹയുണ്ടോ തുടങ്ങിയ സംശയങ്ങളാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

https://www.instagram.com/p/CTJnMXGpbdL/?utm_source=ig_embed&ig_rid=57c747dc-eb04-414a-8331-c8fbb8357918

ബ്രോ ഡാഡിയിൽ മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, സൗബിൻ, ലാലു അലക്സ് തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റെണി പെരുമ്പാവൂരാണ് സിനിമയുടെ നിർമ്മാണം.

ബിഗ് ബജറ്റിൽ ഒരുക്കുന്ന പൊന്നിയൻ സെൽവനിൽ ജയം രവിക്ക് പുറമെ ഐശ്വര്യ റായ്, വിക്രം, പ്രകാശ് രാജ്, പ്രഭു, പാർഥിപൻ, തൃഷ, ബാബു ആൻറണി, റഹ്മാൻ തുടങ്ങി വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. ചിത്രം 2022ലാണ് പുറത്തിറങ്ങാനിരിക്കുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button