
ബംഗ്ലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സോണിയ അഗർവാൾ അറസ്റ്റിൽ. ബംഗ്ലൂരുവിൽ നടിയുടെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
എൻസിബി രാവിലെ മുതൽ നടിയുടെ ഫ്ലാറ്റിലും ഓഫീസിലും പരിശോധന നടത്തിയിരുന്നു. നാല് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായാണ് വിവരം.
കന്നട നടൻ ഭരത്, ഡിജെ വി ചിന്നപ്പ എന്നിവരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. മൂവരുടേയും ചോദ്യംചെയ്യൽ തുടരുകയാണ്.
Post Your Comments