CinemaGeneralKollywoodLatest NewsMovie GossipsNEWS

ഡ്യൂപ്പിനെ വെയ്ക്കാനൊന്നും ധ്രുവിനെ കിട്ടില്ല: പുതിയ സിനിമയ്ക്ക് വേണ്ടി കബഡി പരിശീലനത്തിന് ഒരുങ്ങി താരപുത്രൻ

ഒരു പരീശീലകന്റെ കീഴില്‍ കൃത്യമായ ചിട്ടയോടെ കബഡി പരിശീലനം നടത്തുകയാണ് ധ്രുവ് വിക്രം എന്നാണ് റിപ്പോർട്ട്

നടൻ വിക്രമിനോടുള്ള പ്രിയം തന്നെയാണ് ആരാധകർക്ക് മകനും നടനുമായ ധ്രുവ് വിക്രമിനോടും. ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യത്തെ സിനിമയിൽ തന്നെ ഗംഭീര പ്രകടനമാണ് താരപുത്രൻ കാഴ്ചവെച്ചത്. ഇപ്പോഴിതാ അച്ഛനെ പോലെ തന്നെ മകനും സിനിമയോട് പുലർത്തുന്ന ഡെഡിക്കേഷനാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ പുതിയ സിനിമയ്ക്കായി കബഡി പരിശീലിക്കാൻ ഒരുങ്ങുകയാണ് ധ്രുവ് ഇപ്പോൾ എന്നാണ് റിപ്പോർട്ടുകൾ.

അന്യന്‍, ഐ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി വിക്രം നടത്തിയ ശാരീരിക രൂപ മാറ്റമൊക്കെ പ്രശംസനീയമായിരുന്നു. ആ അച്ഛന്റെ മകന്‍ സിനിമയില്‍ എത്തിയാലും അതുപോലെയൊക്കെ തന്നെയായിരിക്കണമല്ലോ എന്നാണ് ആരധകരും പറയുന്നത്.

ഒരു പരീശീലകന്റെ കീഴില്‍ കൃത്യമായ ചിട്ടയോടെ കബഡി പരിശീലനം നടത്തുകയാണ് ധ്രുവ് വിക്രം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ധ്രുവ് കബഡി പരിശീലിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു ഉള്‍പ്രദേശത്ത് നിന്ന് കബഡി കളിച്ച് ദേശീയ തലത്തില്‍ എത്തപ്പെടുന്ന കായിക താരത്തിന്റെ കഥയാണ് സിനിമയില്‍ പറയുന്നത്.

സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചോ അണിയറ പ്രവര്‍ത്തകരുടെ വിവരമോ പുറത്ത് വിട്ടിട്ടില്ല. ധ്രുവ് വിക്രം പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ഷൂട്ടിങ് ആരംഭിയ്ക്കം. നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ രഞ്ജിത്ത് ആണ് ചിത്രം നിര്‍മിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button