മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. മൂന്ന് സിനിമകളില്‍ നായികാനായകന്മാരായി സംയുക്തയും ബിജുവും അഭിനയിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോഴിതാ തങ്ങളുടെ കുടുംബ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ബിജു മേനോൻ.
വസ്ത്രധാരണത്തിൽ അത്ര ശ്രദ്ധിക്കാത്തയാളാണ് താനെന്നും, തന്‍റെ ഡ്രസ് സെൻസിനെ സംയുക്ത കളിയാക്കാറുമുണ്ടെന്ന് ബിജുമേനോൻ പറയുന്നു.
‘ഞാനും സംയുക്തയും പരസ്പരമുള്ള സ്പേസ് കൊടുക്കാറുണ്ട്. സുഹൃത്തുക്കളായി എനിക്ക് യാത്ര പോകണമെങ്കിലൊക്കെ സംയുക്ത തന്നെ അതിന് സ്പേസുണ്ടാക്കി തരും, അവരുമായുള്ള റിലേഷൻസ് ഇഷ്ടമുള്ളയാളാണ്. ലോക്ഡൗൺ സമയത്ത് വീട്ടിൽ ഇരുന്നുപോയപ്പോള്‍ എന്ത് ചെയ്യാനാണല്ലേ അവരോട് ഇവിടേക്ക് വരാൻ പറയൂ എന്നൊക്കെ പറയുകയുണ്ടായി. ഒരു കാര്യത്തിനും കുടുംബത്തിൽ കിട്ടില്ലെന്നൊക്കെയുള്ള പരാതി ലോക്ക്ഡൗൺ സമയത്ത് തീര്‍ന്നില്ലേ. പക്ഷേ വീട്ടിലുള്ളത് പ്രശ്നമായിരുന്നു, വെറുതെ എന്തെങ്കിലുമൊക്കെ പറയും. മകനൊക്കെ എന്നോട് അക്രമമായി. എല്ലാത്തിനും ഇടപെടുന്നതൊക്കേ ചിലപ്പോ ഇഷ്ടപ്പെടില്ലല്ലോ, മാത്രമല്ല നമുക്കുവേണ്ടി പ്രത്യേകം കറികളൊക്കെ ഉണ്ടാക്കണം, നമ്മളില്ലെങ്കിൽ ചിലപ്പോ എന്തേലും ഒക്കെ വെച്ച് അവര്‍ അഡ്ജസ്റ്റ് ചെയ്യലാണല്ലോ പതിവ്.
നമ്മളൊക്കെ സാധാരണക്കാരല്ലേ, വീട്ടിൽ സ്നേഹവും വഴക്കുമൊക്കെയുണ്ടാകും. പിന്നെ അവര്‍ 20 വയസ്സിന് ശേഷം വേറെ ഒരു വീട്ടിലേക്ക് തികച്ചും പറിച്ച് നടപ്പെടുന്നൊരാളാണ്. അവര്‍ക്കാണ് നമ്മള്‍ കംഫര്‍ട്ട് സോൺ ഉണ്ടാക്കി കൊടുക്കേണ്ടത്. അവരെ പ്രോപ്പറായി ബാലൻസ് ചെയ്യുകയാണ് വേണ്ടത്. സംയുക്ത ഇപ്പോള്‍ തിരക്കാണ്, കുട്ടിയുടെ തിരക്കും യോഗയും മറ്റുമൊക്കെയായി സമയം തികയില്ല’, ബിജു മേനോൻ പറഞ്ഞു.
Post Your Comments